中文翻译
摘要: പെന്റഗണുമായുള്ള AI കരാർ; ഗൂഗിളിൽനിന്ന് രാജിവെക്കാൻ ആൻഡ്രോയ്ഡ് മുൻ സുരക്ഷാ ഡയറക്ടർ
ടെക്‌നോളജി ഡെസ്‌ക്
Last Updated:
20 June 2026, 03:40 PM IST
യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുഎസ് സൈന്യത...
正文
പെന്റഗണുമായുള്ള AI കരാർ; ഗൂഗിളിൽനിന്ന് രാജിവെക്കാൻ ആൻഡ്രോയ്ഡ് മുൻ സുരക്ഷാ ഡയറക്ടർ
ടെക്‌നോളജി ഡെസ്‌ക്
Last Updated:
20 June 2026, 03:40 PM IST
യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുഎസ് സൈന്യത്തിനുവേണ്ടി പരോക്ഷമായി പോലും പ്രവര്‍ത്തിക്കില്ലെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
- യു.എസ് സൈനികര്‍ 2. പ്രതീകാത്മകചിത്രം | Photo - AP, AFP
ഗൂഗിളിൽനിന്ന് രാജി പ്രഖ്യാപിച്ച് ആൻഡ്രോയിഡ് മുൻ സുരക്ഷാ ഡയറക്ടർ റെനി മെയ്‌ഹോഫർ. പെന്റഗണുമായുള്ള ഗൂഗിളിന്റെ എഐ ഇടപാടിൽ പ്രതിഷേധിച്ചാണ് രാജി. കമ്പനിയുടെ ധാർമ്മിക അടിത്തറ മാനേജ്‌മെന്റ് നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
To advertise here,
Contact Us
ഗൂഗിളിന്റെ ജെമിനി എഐ രഹസ്യ സൈനിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പെന്റഗണിനെ അനുവദിക്കാനുള്ള കമ്പനിയുടെ തീരുമാനമാണ് മെയ്‌ഹോഫറിന്റെ എതിർപ്പിന് പിന്നിലെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് സൈന്യത്തിനുവേണ്ടി പരോക്ഷമായി പോലും പ്രവർത്തിക്കില്ലെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും ബോധപൂർവ്വം ദ്രോഹം ചെയ്യുക എന്നത് ഉൾക്കൊള്ളാൻ കഴിയാത്തതും ആഗ്രഹിക്കാത്തതുമായ ഒന്നാണെന്നും അദ്ദേഹം പറയുന്നു.
ട്രംപ് ഭരണകൂടം അടുത്തിടെ യുദ്ധകാര്യ വകുപ്പ് എന്ന് പുനർനാമകരണം ചെയ്ത പ്രതിരോധ വകുപ്പുമായി ഗൂഗിൾ കഴിഞ്ഞ ഏപ്രിൽ അവസാനമാണ് കരാറിൽ ഏർപ്പെട്ടത്. പെന്റഗണിന് അതിന്റെ രഹസ്യ സംവിധാനങ്ങളിൽ ഗൂഗിൾ ജെമിനി ഏതൊരു നിയമപരമായ ആവശ്യത്തിനും ഉപയോഗിക്കാൻ അനുമതി നൽകുന്നതായിരുന്നു കരാർ. സമാനമായ കരാറിൽ സാം ഓൾട്ട്മാന്റെ ഓപ്പൺ എഐയും ഇലോൺ മസ്‌കിന്റെ എക്‌സ്എഐയും ഏർപ്പെട്ടിരുന്നു.
കരാറിലെ വാചകങ്ങളാണ് മെയ്‌ഹോഫറിനെ പ്രകോപിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ‘യുഎസ് യുദ്ധകാര്യ വകുപ്പുമായി ഗൂഗിൾ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. ഇത്തരം കാറുകളിൽ പറയുന്ന ഏതൊരു 'നിയമപരമായ ആവശ്യവും' അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ആയിരിക്കുമെന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടിട്ടുളളതാണ്. തീരുമാനങ്ങൾ ചർച്ചകളൊന്നും നടത്താതെ ഉയർന്ന തലങ്ങളിൽ എടുത്തതാണ്. ഇതൊന്നും കമ്പനിക്കുള്ളിൽ ചർച്ച ചെയ്യുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നില്ല.'- അദ്ദേഹം ആരോപിക്കുന്നു.
2019 വരെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിന്
采集时间: 2026-06-20 20:16:24
AIGoogleAI人工智能技术
